08:52pm 30 September 2026
NEWS
കോഴിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
29/06/2025  02:20 PM IST
nila
കോഴിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img